ബൈഡന്‍റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്​ഥ ഉച്ചകോടിക്ക്​

0

കാലാവസ്​ഥ ഫോറത്തിലും പ​ങ്കെടുക്കാന്‍ യു.എസ്​​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഉച്ചകോടിയിലാണ്​ മോദി പ​ങ്കെടുക്കുക.യു.എസ്​ മുഖ്യസംഘാടകരായ ആഗോള സംഗമത്തില്‍ 40 ലോക നേതാക്കള്‍ക്കാണ്​ ക്ഷണം. കാലാവസ്​ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്ബത്തിക നേട്ടങ്ങളാണ്​ ദ്വിദിന ഉച്ചകോടി ചര്‍ച്ച ചെയ്യുക. 2030ഓടെ കാര്‍ബണ്‍ വിഗിരണത്തിന്‍റെ തോത്​ ഗണ്യമായി കുറക്കുന്നതും ചര്‍ച്ചയാകും. കോവിഡ്​ മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ്​ പരിപാടി ഓണ്‍ലൈനായത്​.ഭൗമദിനമായ ഏപ്രില്‍ 22ന്​ തുടക്കമാകും. ആഗോള പ്രതിശീര്‍ഷ മൊത്ത ഉല്‍പാദനത്തിലും കാര്‍ബണ്‍ വിഗിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുന്‍നിര രാജ്യങ്ങള്‍ പ​ങ്കെടുക്കുന്നുവെന്നതാണ്​ പ്രധാന സവിശേഷത.

You might also like

Leave A Reply

Your email address will not be published.