24 മണിക്കൂറിനിടെ 4195 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലാറ്റിനമേരിക്കന്‍ രാജ്യം. 3,37,364 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി കോവിഡിെന്റ പ്രത്യേക തരം വകഭേദമാണ് ബ്രസീലില്‍ കണ്ടെത്തിയത്. ജനുവരിയില്‍ അമേരിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിനേക്കാള്‍ ഗുരുതരമാണിത്. ആരോഗ്യേമഖലയില് വികസനം അപര്യാപ്തമായ ബ്രസീലില്‍ നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. വാക്സിനേഷന് വിതരണം രാജ്യത്ത് ഫലപ്രദമല്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം ഉറപ്പിക്കലും മാത്രമാണ് ഈ മഹാമാരിക്ക് പരിഹാരമെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രസിഡന്റ് ജെയ്ര് ബൊല്‍സൊനാരോ പറഞ്ഞു.