മത്സ്യ ലഭ്യത കുറഞ്ഞു; തീരം വറുതിയില്‍,​ മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

0

തുറവൂര്‍: കഴിഞ്ഞ രണ്ടു മാസക്കാലമായി മത്സൃ ലഭ്യത തീരെ കുറഞ്ഞു. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വന്‍ തോതില്‍ ചെമ്മീനും, ചാളയും, ഐലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്.ചെല്ലാനം ഹാര്‍ബര്‍, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച്‌ എന്നിവിടങ്ങളില്‍ മാത്രം അഞ്ഞൂ റോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്. ലൈലാന്റ് വള്ളവള്ളങ്ങളും, ചെറുവള്ളങ്ങളും, മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്.നിലവില്‍ അമ്ബതില്‍ താഴെ വള്ളങ്ങളെ കടലില്‍ പോകുന്നുള്ളു. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ ഐലയും, പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു. മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്.കാലാവസ്ഥാ വ്യതിയാനം മൂലം മത്തി ഉള്‍പ്പെടെയുള്ളള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേയ്ക്ക്് പോകുന്നതാാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സാമ്ബത്തിക സഹായം ലഭ്യമാക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.

You might also like
Leave A Reply

Your email address will not be published.