മാസ്ക്കിന്റെ പടം വരച്ച് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ കറങ്ങി ഇന്‍സ്റ്റഗ്രാം താരങ്ങള്‍, ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി.!!
ബാലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് മാസ്കിന്റെ പടം വരച്ച് രണ്ട് ഇന്‍സ്റ്റഗ്രാം താരങ്ങള്‍ കറങ്ങി നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ തങ്ങളെ പിന്തുടരുന്നവര്ക്കായി ഇവര്‍ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ മാസ്ക് എന്ന് തോന്നിക്കുന്ന വിധം മുഖത്ത് മാസ്കിന്റെ പടം വരച്ച ശേഷം,സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് ഇവര്‍ അകത്തെത്തിയത്. വീഡിയോ പുറത്ത് വന്നതോടെ ഒടുവില്‍ താരങ്ങളെ അധികൃതര്‍ പിടികൂടുകയും ചെയ്തു.ജോഷ്പാലര്‍ ലിന്, ലിയാസെ എന്നിവരാണ് പിടിയിലായത്. ലിന് തായ്വാന് സ്വദേശിയും ലിയാസെ റഷ്യക്കാരിയുമാണ്.ഇവരുടെ പാസ്പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ മാനിക്കാതെ പ്രവര്‍ത്തിച്ച ഇവരെ ഉടന്‍ തന്നെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോര്‍ട്ട്.