കോവിഡ് വ്യാപനം കുതിച്ചുയരുന്നതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് ട്വിറ്ററില്‍ ആവശ്യം.
കോവിഡ് നിരവധി പേരുടെ ജീവനെടുത്ത് പടര്‍ന്നു പിടിക്കുേമ്ബാഴും മോദി നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയാണെന്നാരോപിച്ച് ‘ResignModi’ എന്ന ഹാഷ്ടാഗിലാണ് നെറ്റിസണ്‍സ് ഈ ആവശ്യമുന്നയിക്കുന്നത്.
‘പ്രധാനമന്ത്രീ.. തീവ്രദേശീയതയും മതവൈരവും പച്ചമരുന്നുകളും കൊണ്ട് വിനാശകാരിയായ മഹാമാരിയെ നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാകില്ല. അതിന് കൃത്യമായ പ്ലാനിങ്ങും നടപടികളും ശാസ്ത്രത്തിന്റെ പിന്‍ബലവും വേണം. അത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? ഫാഷിസ്റ്റുകളെപ്പോലെ പെരുമാറുന്നത് നിര്‍ത്തി മനുഷ്യ ജീവനുകളിലേക്ക് ശ്രദ്ധിക്കൂ’ -ഭവിക കപൂര്‍ എന്ന ട്വിറ്റര്‍ ഹാന്ഡ്ലില്നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച മൃതശരീരങ്ങള്‍ ഒന്നായി ദഹിപ്പിക്കുന്നതും സംസ്കരിക്കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പലരും ട്വീറ്റ് ചെയ്തത്.
‘ഇന്ത്യ മുഴുവന്‍ മഹാമാരിയിലമരുേമ്ബാള് അദ്ദേഹം ബംഗാളില്‍വന്ന് പൊതുജന റാലി നടത്തുന്നു. ഇന്ത്യയിലെ ജനങ്ങളെ ദയവായി സഹായിക്കണമെന്നാണ് മോദിയോട് ശക്തമായി അപേക്ഷിക്കാനുള്ളത്’ -മറ്റൊരാള്‍ കുറിച്ചു. ‘ചിതകളെരിയുേമ്ബാള് മോദി റാലി നടത്തുകയായിരുന്നു’ എന്ന തലവാചകവും പലരും ട്വീറ്റുകളില്‍ ഉപയോഗിച്ചു.
മോദി ഇപ്പോള്‍ രാജിെവച്ച് സര്‍ക്കാറിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയിച്ചാല്‍പോലും ഇതിനേക്കാള്‍ മെച്ചമായിരിക്കുമെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ശിവം വിജ് ട്വീറ്റ് ചെയ്തു.
പ്രതിസന്ധികള്‍ നേരിടാന്‍ കഴിയാത്തയാളായ മോദിയെ ഒന്നല്ല, രണ്ടുതവണയാണ് നമ്മള്‍ തെരഞ്ഞെടുത്തതെന്നും ഇപ്പോള്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ സമയമായിരിക്കുന്നുവെന്നും മാനവ് ഗുപ്ത അഭിപ്രായപ്പെട്ടു.
ഈ പ്രധാനമന്ത്രി തുടരുകയാണെങ്കില്‍ രാജ്യം നമ്മുടെ എല്ലാ ദുഃസ്വപ്നങ്ങള്ക്കുമപ്പുറത്തെ വന്‍ദുരന്തത്തിലമരുമെന്ന് തമിഴ് എഴുത്തുകാരി ഡോ. മീന കന്തസ്വാമി ട്വീറ്റ് ചെയ്തു. ‘മിസ്റ്റര്‍ പ്രധാനമന്ത്രീ..നിങ്ങള്‍ ഒരാളാണ് ഇതിനെല്ലാം ഉത്തരവാദി. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന നിലയില്‍മാത്രമല്ല, വാരാണസിയിലെ എം.പി എന്ന നിലയിലും താങ്കള്‍ പരാജയപ്പെട്ടിരിക്കുന്നു’ -വാരാണസിയിലെ ചിതകളെരിയുന്ന ശ്മശാനത്തിന്റെ ചിത്രസഹിതമുള്ള ട്വീറ്റുകളിലൊന്ന് ഇങ്ങനെയായിരുന്നു.