കഴിഞ്ഞ 24 മണിക്കൂറിനിടെ 2,023 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്.
ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണ സംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച 1,761 ഉം തിങ്കളാഴ്ച 1,619 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും മരണ സംഖ്യ ഉയര്‍ന്നുവരികയാണ്. രാജ്യത്ത് ഇതുവരെ 1,82,553 പേര് കോവിഡ് ബാധിച്ച് മരിച്ചു.പുതുതായി മുന്നൂ ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തോട് അടുക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കോ വിഡ് രോഗികളുടെ എണ്ണം 21.57 ലക്ഷം കവിഞ്ഞു. തലേദിവസം 2.59 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികള്‍ 1,56,16,130 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.തുടര്‍ച്ചയായ ഏഴാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയായതു പ്രതിസന്ധി രൂക്ഷമാക്കി. മുംബൈ, ഡല്‍ഹി, അഹമ്മ ദാബാദ് അടക്കമുള്ള നഗരങ്ങളില്‍ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍ തുടങ്ങിയവയ്ക്കു പുറമെ മെഡിക്കല്‍ ഓക്സിജനും മരുന്നുകള്‍ക്കും കോവിഡ് വാക്സിനുകള്‍ക്കും ക്ഷാമം തുടരുന്നത് സ്ഥിതി വഷളാക്കി. ഈ നഗരങ്ങളിലെ ശ്മശാനങ്ങളില്‍ സംസ്കരിക്കാന്‍ ശേഷിയുള്ളതിലേറെ മൃതശരീരങ്ങള്‍ ദിവസേന എത്തുന്നതും പ്രശ്നം സങ്കീര്‍ണമാക്കുന്നു.
ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും പത്തു വീതം കോവിഡ് രോഗികള്‍ മരിക്കുന്നതായാണു കണക്കുകള്‍. തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ 240 പേര് മരിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തില്‍ 823 പേര് കോവിഡ് ബാധിച്ചു മരിച്ചതായാണു ഡല്‍ഹി സര്‍ക്കാരിന്റെ കണക്ക്.