അതിവേഗം വൈറസ് സമൂഹത്തില്‍ പരുക്കുകയാണ്. പ്രതിദിന കേസുകള്‍ കുതിച്ച് ഉയരുന്നതായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,15,736 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. ഇന്നലെ 630 മരണവും രാജ്യത്തുണ്ടായി. 24 മണിക്കൂറിനിടെ 59,856 പേര്‍ രോഗമുക്തിയും കൈവരിച്ചു.ഇന്ത്യയില്‍ ഇതുവരെ 1,28,01,785 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,17,92,135 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 25,14,39,598 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു.
You might also like