പ്രതിദിന കോവിഡ് ബാധയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 89,129 പേര്‍ക്ക് കൂടിയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തിന് ശേഷം രാജ്യത്ത് ഉണ്ടായ കോവിഡ് രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,23,92,260 ആയി. നിലവില്‍ 6,58,909 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.ചികിത്സയിലുണ്ടായിരുന്ന 44,202 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 714 പേര് മരണത്തിന് കീഴടങ്ങി. 1,15,69,241 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 7,30,54,295 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.