വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്
വാക്സിനേഷന്‍ സംബന്ധമായ പ്രശ്നങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്.വീഡിയോ കോണ്‍ഫെറന്‍സ് വഴിയാണ് യോഗം ചേരുന്നത്.അതേ സമയം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 9 കോടിയിലേക്ക് കടക്കുമ്ബോള്‍ ആന്ധ്രപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു .ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് വാക്സിന്‍ ക്ഷാമം ഇല്ലെന്നും,എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ അറിയിച്ചു.വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഈ മാസം 11 മുതല്‍ തൊഴിലിടങ്ങളിലും വാക്സിന്‍ നല്‍കി തുടങ്ങാന്‍ , കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കുറഞ്ഞത് 100 പേരുള്ള തൊഴിലിടങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് വാക്സിന്‍ നല്‍കുക..രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു.ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു .ജിം, നീന്തല്‍ക്കുളം ,പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിന് വിലക്കേര്‍പ്പെടുത്തി. മധ്യപ്രദേശില്‍ ഈ മാസം 15 വരെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.ദില്ലിക്ക് പിന്നാലെ പഞ്ചാബും ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യു.