വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ചെല്‍സിയുടെ സെന്റര്‍ ബാക്കായ തിയാഗോ സില്‍വ
ഈ സീസണ്‍ തുടക്കത്തില്‍ ചെല്‍സിയില്‍ എത്തിയ സില്‍വ ചാമ്ബ്യന്‍ ലീഗ് സെമി ഫൈനലില്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ താന്‍ സന്തോഷവാനും ആരോഗ്യവാനും ആണെന്നും ഇങ്ങനെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും തിയാഗോ സില്‍വ പറഞ്ഞു.ഇപ്പോള്‍ ഉള്ളതുപോലെ യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച ലെവലില്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സില്‍വ പറഞ്ഞു. 2022 ലോകകപ്പ് വരെ ഇതുപോലെ തന്നെ തുടരുമെന്നും ചെല്‍സിയില്‍ തോമാ ടൂഹല്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സില്‍വ കൂട്ടിച്ചര്‍ത്തു. സില്‍വ ഉടന്‍ ചെല്‍സിയില്‍ കരാര്‍ പുതുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.