വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ വീണ് ഒരു കുട്ടിയും മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടു

0

സിംബാബ്വെ: ഹരാരെയില്‍ നിന്ന് 30 കിലോമീറ്റര്‍ (18 മൈല്‍) കിഴക്കായി ആക്റ്ററസ് ഗ്രാമത്തിലാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാരുടെയും ഒരു സാങ്കേതിക വിദഗ്ദ്ധനും കുട്ടിയുമാണ് മരിച്ചത്. കുട്ടിയുടെ അമ്മയെയും മറ്റൊരു പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സിംബാബ്വെയിലെ വ്യോമസേന (അഎദ) പ്രസ്താവനയില്‍ പറഞ്ഞു.ഹരാരെയിലെ സിംബാബ്വെയുടെ മന്യാം എയര്‍ ബേസില്‍ നിന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനം കണ്ടെത്താന്‍ അയച്ച തിരച്ചില്‍ സംഘമാണ് ഹെലികോപ്റ്റര്‍ വീടിന് മുകളില്‍ വീണ് കിടക്കുന്നത് കണ്ടത്. നിര്‍ഭാഗ്യകരമായ അപകടത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച്‌ ഞങ്ങള്‍ അതീവ ദു:ഖിതരാണെന്ന് എയര്‍ മാര്‍ഷല്‍ എല്‍സണ്‍ മോയോ പറഞ്ഞു. ഹെലികോപ്റ്ററിന്റെ കരിഞ്ഞ ഭാഗങ്ങളുടെയും സുരക്ഷാ സേന അന്വേഷണം നടത്തുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അമേരിക്കയിലെ അലാസ്‌കയിലെ ഹിമപ്പരപ്പില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

You might also like
Leave A Reply

Your email address will not be published.