സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും

0

സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക. റംസാന്‍ നോമ്ബ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. ഇന്ന് മുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് എസ്‌എസ്‌എല്‍സി വിഭാഗത്തിലെ അവസാന പരീക്ഷ.കൊവിഡ് സാഹചര്യത്തില്‍ ഭൂരിഭാഗവും ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തിയ അധ്യായനവര്‍ഷമായിരുന്നു ഇത്. പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് എഴുതാനായി ഇരട്ടിയിലധികം ചോദ്യങ്ങളും ഇത്തവണത്തെ ചോദ്യപ്പേപ്പറില്‍ ഉണ്ടായിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണുള്ളത്. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക മുറിയില്‍ ഇരുത്തണം. കുടിവെള്ളം ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കരുതണം തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്.ഈ വര്‍ഷം 4,22,226 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്‌എസ്‌ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. മാര്‍ച്ച്‌ 17മുതല്‍ നടക്കാനിരുന്ന പരീക്ഷകള്‍ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രില്‍ 8ലേക്ക് മാറ്റിയത്. ഇന്നലെ പൂര്‍ത്തിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അധ്യാപകര്‍ നാളെ മുതല്‍ പരീക്ഷാ ജോലിയിലേക്ക് പ്രവേശിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.