സൗദി അറേബ്യയില്‍ ഇന്ന് 948 പുതിയ രോഗികളും 775 രോഗമുക്തരും റിപ്പോര്‍ട്ട് ചെയ്തു

0

ഇതോടെ രാജ്യത്ത് അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,054 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,87,795 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 9 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,810 എത്തി. വിവിധ ആശുപത്രികളിലും മറ്റുമായി 9,449 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1018 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളില്‍ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 210, കിഴക്കന്‍ പ്രവിശ്യ 133, അസീര്‍ 34, മദീന 32, അല്‍ ഖസീം 26, ജീസാന്‍ 23, ഹാഇല്‍ 20, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 12, നജ്റാന്‍ 9, അല്‍ബാഹ 8, അല്‍ ജൗഫ് 7.

You might also like

Leave A Reply

Your email address will not be published.