3.75 ലക്ഷം കോടിയുടെ ഓഹരികള്‍ ഗൂഗിള്‍ മടക്കി വാങ്ങുന്നു

0

ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് ഓഹരിയുടമകളില്‍ നിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികള്‍ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്ബനി തുടര്‍ച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് നേട്ടത്തിലേക്ക് കുതിച്ചു .ഗൂഗിള്‍ പരസ്യ വില്‍പ്പന 32 ശതമാനം കൂടിയപ്പോള്‍ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ വില്പന 45.7 ശതമാനം ഉയര്‍ന്നു. ഇതോടെ, കമ്ബനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് ഉയര്‍ന്നു.ആല്‍ഫബെറ്റില്‍ മൂന്നു മാസത്തെ മൊത്തം വരുമാനം 34 ശതമാനം വര്‍ധിച്ച്‌ 5,530 കോടി ഡോളറിലെത്തി. സ്മാര്‍ട്ട് വാച്ച്‌ നിര്‍മാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വില്പന കുതിക്കാന്‍ കാരണമായത് .എന്നാല്‍ അറ്റാദായമാകട്ടെ, 1,790 കോടി ഡോളറായാണ് ഉയര്‍ന്നത്.2020-ല്‍ വരുമാന വളര്‍ച്ച 11 വര്‍ഷത്തെ താഴ്ന്ന നിലയിലായെങ്കിലും അതിനിടയില്‍ റെക്കോഡ് ലാഭം കൈവരിക്കാനായി. നിര്‍മാണം, പുതിയ നിയമനങ്ങള്‍ എന്നിവ മുടങ്ങിയതിനാല്‍, നീക്കിയിരിപ്പ് ധനത്തില്‍ 1,700 കോടി ഡോളറിന്റെ വര്‍ധനവ് രേഖപ്പെടുത്തി .

You might also like
Leave A Reply

Your email address will not be published.