ഇസ്രായീൽ ക്രൂരത ഐക്യരാഷ്ട്ര സഭ നോക്കു കുത്തിയാകരുതു് മഹല്ല് ജമാഅത്ത് കൗൺസിൽ

0

    ഫലസ്തീൻ ജനതക്കെതിരെ രാജ്യന്തര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി സ്ത്രീകളേയും കുട്ടികളേയുമടക്കം കൊന്നുടുക്കുകയും ക്രൂരമായ പീടനങ്ങൾക്കു് ഇരയാക്കിയിട്ടും ഭല പ്രദമായ ഇടപെടൽ നടത്താതെ നോക്കൂ കുത്തിയായി നിൽക്കുന്ന ഐക്യരാഷ്ടസഭയുടെ നിലപാട് കുറ്റകരമായ അനാസ്ഥയും, പ്രതിഷേധാർഹവുമാണന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു ഫലസ്തീൻ വിഷയത്തിൽ സി.പി.എം നിലപാട് സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ് ഇതേ നിലപാട് ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയകക്ഷികളും സ്വീകരക്കാൻ തയാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു


ഇക്കാര്യത്തിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ സാദ്ധ്യമായ ഇടപെടൽ അടിയന്തിരമായി നടത്തണമെന്നും യോഗം അഭ്യർത്ഥിച്ചു ഓൺലൈനിൽ ചേർന്ന യോഗത്തിൽ വർക്കിങ്ങ് പ്രസിഡൻ്റ് ഐ.ശിഹാബുദ്ദീൻ കായംകുളം അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി

അഖിലേന്ത്യ കോ-ഓഡിനേറ്റർ ഉവൈസ് സൈനുലബ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു
കോവിഡ് മാഹാമാരിയിലും ,മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന-ജില്ലാതലത്തിൽ ഹെൽപ്പ് സസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കു് സാദ്ധ്യമായ മുഴുവൻ സഹായവും നൽകണമെന്ന് മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യർത്ഥിച്ചു

ചർച്ചയിൽ അഡ്വ.മുഹമ്മത് പുഴക്കര എറണാകുളം ഇസ്മായിൽ ഫൈസി, മൂസ പടന്നക്കാട്, അഡ്വ.മുഹമ്മദ് കുഞ്ഞി, ബഷീർ മങ്കയം ,സഹൽ ക്ലാരി, ശിഹാബ് നിസാമി, ഡോ: ഏ ബി.അലിയാർ, പി.അബ്ദുൽ ഖാദർ ,എ എ ഉമ്മർ, സിറാജുദ്ദീൻ മാലേത്ത്, ഇബ്രാഹിം സഖാഫി, സത്താർ മഞ്ഞപ്പെട്ടി ,ജലീൽ ചാലക്കൽ, ഫാറൂഖ് സഖാഫി, ജലീൽ പെരുംമ്പളവം, അനസ് പൂവാലം അബൂബക്കർ കോന്നി, ഷംസുദ്ദീൻകുഞ്ഞ്, എം.എം.സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു
പി.കെ.എ കരീം
ജനറൽ സെക്രട്ടറി
മഹല്ല് ജമാഅത്ത്
സംസ്ഥാന കമ്മിറ്റി
ഫോൺ – 9744 118587
ആലുവ
പ്രസിദ്ധീകരണത്തിന്

You might also like

Leave A Reply

Your email address will not be published.