ഇസ്രായേല്‍-ഹമാസ്​ വെടിനിര്‍ത്തല്‍ നിലവില്‍വന്നതിനുപിന്നില്‍ ഖത്തറിന്​ ​െഎക്യരാഷ്​ട്ര സഭ മേധാവിയുടെ അഭിനന്ദനം

0

Doha : നിരവധി പേരു​െട മരണത്തിനിടയാക്കുകയും നിരവധി കുടുംബങ്ങളു​െട പലായനത്തിനും താമസ കേന്ദ്രങ്ങളുടെ വന്‍നശീകരണത്തിനും ഇടയാക്കിയ 11 ദിവസത്തെ ആക്രമണങ്ങള്‍ക്കുശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെ യു.എന്‍. മേധാവി സ്വാഗതം ചെയ്​തു. മരണപ്പെട്ടവരുടെ കുടുംബത്തിന്​ അദ്ദേഹം അനുശോചനം അറിയിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വരുത്താന്‍ ഐക്യരാഷ്​ട്രസഭയുമായി ഖത്തറും ഈജിപ്​തും അടുത്തിടപെട്ട്​​ പ്രവര്‍ത്തിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നത്​ സംബന്ധിച്ച്‌​ എല്ലാ കക്ഷികളും പരിശോധന നടത്തണമെന്നും ഗു െട്ടറസ്​ ആവശ്യപ്പെട്ടു.ആക്രമണത്തില്‍ വ്യാപകമായ നാശം​ നേരിട്ട ഫലസ്​തീനിന്‍െറ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും എല്ലാ അന്താരാഷ്​ട്ര സമൂഹവും സാധ്യമാകുന്ന സഹായങ്ങള്‍ ചെയ്യണം. എന്നാല്‍, മാത്രമേ ഫലസ്​തീനികള്‍ക്ക്​ അവരുടെ സ്​ഥാപനങ്ങളും താമസകേന്ദ്രങ്ങളുമടക്കം പഴയപടിയിലാക്കാന്‍ കഴിയൂ.സംഘര്‍ഷത്തിന്‍െറ അടിസ്​ഥാന കാരണങ്ങള്‍ കണ്ടെത്തി പരി​ഹരിക്കുന്നതിന്​ ഇസ്രായേലിന്‍െറയും ഫലസ്​തീനി​െന്‍റയും നേതാക്കള്‍ക്ക്​​ ഉത്തരവാദിത്തമുണ്ട്​. ഭാവിയിലെ ഫലസ്​തീന്‍ രാഷ്​ട്രത്തിന്‍െറ നിര്‍ണായക ഭാഗമാണ്​ ഗസ്സ. വിഭാഗീയതയും പ്രശ്​നവും അവസാനിപ്പിച്ച്‌​ ശരിയായതും ദേശീയമായതുമായ അനുരഞ്ജനത്തിനുള്ള ഒരു യത്​നവും അധികമാവില്ല.ദ്വിരാഷ്​ട്ര പരിഹാരത്തിനായുള്ള എല്ലാ ശ്രമങ്ങളും ഐക്യരാഷ്​ട്ര സഭ തുടരും. 1967ലെ അതിര്‍ത്തി അടിസ്​ഥാനപ്പെടുത്തിയുള്ള, അന്താരാഷ്​ട്ര നിയമങ്ങള്‍ക്കനുസരിച്ച, ഇരുകക്ഷികളു​െടയും സമ്മതപ്രകാരമുള്ള ദ്വിരാഷ്​ട്ര പരിഹാരത്തിന്​ എല്ലാ അന്താരാഷ്​ട്ര പങ്കാളികളുമായും ചേര്‍ന്നുള്ള ​ശ്രമങ്ങള്‍ ഐക്യരാഷ്​ട്ര സഭ തുടരും. വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുക, ഗസ്സയുടെ പുനര്‍നിര്‍മാണം, ദ്വിരാഷ്​ട്ര പരിഹാരത്തിനുള്ള തുടര്‍ശ്രമങ്ങള്‍ എന്നിവയാണ്​ ഇൗ വിഷയത്തിലുള്ള മുന്‍ഗണനാക്രമമെന്നും അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.