എന്‍.ഇ.എഫ്.ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന് ആര്‍.ബി.ഐ
New Delhi : ഇന്ന് രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക് ആര്‍.ടി.ജി.എസ് ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.എന്‍.ഇ.എഫ്.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ് സേവനത്തിന്‍റെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആര്‍.ബി.ഐ അറിയിച്ചു.സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്താക്കളെ അറിയിക്കണം. ഇതിന് പിന്നാലെ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഉള്‍പ്പടെയുള്ളവര്‍ സേവനം തടസപ്പെടുമെന്ന് അറിയിച്ച് രംഗത്തെത്തി.