കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 21 വരെ മാത്രം രാജ്യത്ത് ആകെ 71.30 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോവിഡ് പ്രതിദിന കണക്കില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.പ്രതിദിനം കണക്കുകള്‍ മുപ്പതിനായിരത്തോളം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുമ്ബത്തെ അപേക്ഷിച്ച് മരണനിരക്ക് ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 176 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് പലരും പറയുന്നത്. മെയ് 12 നാണ് കോവിഡ് മരണ സംഖ്യ ആറായിരം കടന്നത്. പത്ത് ദിവസം കൊണ്ട് ഏഴായിരവും കടന്നിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.