കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍

0

വാക്‌സിനേഷന്‍ പ്രചാരണം രാജ്യത്ത് വേഗത കൈവരിക്കുന്നതിനാല്‍ അടിയന്തരമല്ലാത്ത സേവനങ്ങള്‍ നല്‍കുന്നത് ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പുനഃരാരംഭിച്ചു.കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി രാജ്യത്ത് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ മാസം സ്വകാര്യ ആരോഗ്യ മേഖലയില്‍ അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആധുനിക ആശയവിനിമയ രീതികളിലൂടെ ചില സേവനങ്ങള്‍ നല്‍കി.പരമാവധി 50 ശതമാനം പ്രവര്‍ത്തനശേഷിയോടെ ഈ കേന്ദ്രങ്ങള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച മുതലാണ് ഈ കേന്ദ്രങ്ങള്‍ പുനഃരാരംഭിച്ചത്

You might also like
Leave A Reply

Your email address will not be published.