തൃശൂര്‍: ഇതിന്റെ മുന്നോടിയായി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്റിജെന്‍ പരിശോധന നടത്തും.പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകള്‍ക്കും രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യപാരികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. മീന്‍ , ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്.ഇന്ന് നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ള വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാര്‍ക്കറ്റില്‍ എത്താം.നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.