കോണ്‍ഗ്രസില്‍ തലമുറമാറ്റം. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അവസാനം വരെ നിലനിന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി.യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയും സതീശനുവേണ്ടി ഉണ്ടായി. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. അതേസമയം, കെപിസിസി നേതൃമാറ്റം പിന്നീടായിരിക്കുമെന്നാണ് സൂചന.എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.