ചെറുപ്പം മുതല്‍ ബൂട്ടുകെട്ടാനിറങ്ങിയ സ്വന്തം ക്ലബിനോടും നൂ ക്യാമ്ബ് മൈതാനേത്താടും യാത്ര പറയാന്‍ ഒരുങ്ങുന്ന ലയണല്‍ മെസ്സിയെ വലവീശിപ്പിടിക്കാന്‍ വമ്ബന്മാര്‍
പ്രിമിയര്‍ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി റെക്കോഡ് തുക നല്‍കി അര്‍ജന്‍റീന സൂപര്‍താരത്തെ ഇത്തിഹാദിലെത്തിക്കുമെന്ന് ഇംഗ്ലീഷ് ടാേബ്ലായ്ഡുകള്. 2.5 കോടി പൗണ്ട് (259 കോടി രൂപ) നല്‍കിയാല്‍ മെസ്സിയെ പിടിക്കാനാകുമെന്നാണ് ഓഫര്‍. ഇത്രയും ഉയര്‍ന്ന തുക സിറ്റിക്ക് നല്‍കല്‍ പ്രയാസമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.33 കാരനായ മെസ്സി കഴിഞ്ഞ ദിവസം നൂ ക്യാമ്ബില്‍ അവസാന കളി പൂര്‍ത്തിയാക്കിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ സീസണില്‍ കറ്റാലന്‍ പടക്കൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്നും വാര്‍ത്ത വന്നതോടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.താരവുമായി ഇനിയും കരാറിലെത്താമെന്ന് ക്ലബ് സമ്മതിച്ചിട്ടുണ്ടെങ്കിലും തുക കുറച്ചാണെന്ന് സൂചനയുണ്ട്. ബൊറൂസിയ ഡോര്‍ട്മണ്ട് താരം എര്‍ലിങ് ഹാലന്‍ഡിനെ ടീമിലെത്തിക്കാന്‍ ബാഴ്സ ശ്രമം സജീവമാക്കിയിട്ടുണ്ട്. ഇത് വിജയിച്ചാല്‍ മെസ്സിയും തുടര്‍ന്നേക്കും.അതേ സമയം, ഫ്രഞ്ച് അതികായരായ പി.എസ്.ജിയും സിറ്റിയും പണമെറിയാന്‍ സന്നദ്ധരായി എത്തിയത് ബാഴ്സയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത്. പി.എസ്.ജിയും എത്രയും മുടക്കാന്‍ ഒരുക്കമാണ്. ഇതോടെ പുതിയ സീസണ്‍ താരക്കൈമാറ്റം