ചൊവ്വാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ജില്ലക്ക് ആശ്വാസമായി
ചൊവ്വാഴ്ച 14,064 പേരെ പരിശോധിച്ചതില്‍ 3282 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 33.07 ശതമാനമായിരുന്നു.കഴിഞ്ഞ ദിവസം തൃശൂരിനൊപ്പം കണ്ണൂരാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മുന്നില്‍ ഉണ്ടായത്. തിങ്കളാഴ്ച നടത്തിയ 9917 പരിശോധനയില്‍ 3280 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4147 പേരെ കൂടുതല്‍ പരിശോധന നടത്തിയിട്ടും രണ്ടുപേര്‍ മാത്രമാണ് കൂടുതല്‍ രോഗികള്‍.ഇത് ആശ്വാസകരമാണെന്ന നിഗമനമാണ് ആരോഗ്യ വകുപ്പ് വിലയിരുത്തല്‍. അപകടത്തിെന്റ ഗൗരവം മനസ്സിലാക്കി ജനം പ്രതികരിക്കുന്നതായാണ് ആരോഗ്യ വകുപ്പിെന്റ നിരീക്ഷണം. എന്നാല്‍ ചുരുക്കം ചിലരുടെ പെരുമാറ്റച്ചട്ട ലംഘനം കാര്യങ്ങള്‍ അപകടത്തിലാക്കുമെന്ന വിലയിരുത്തലാണുള്ളത്. അതുകൊണ്ട് തന്നെ നിരത്തുകളില്‍ അനാവശ്യമായി ഇറങ്ങുന്നവരെയും ചട്ടം ലംഘിച്ച് കട തുറക്കുന്നവരെയും ഇതര ലോക്ഡൗണ്‍ ലംഘനത്തിനും കര്‍ശനമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകുടത്തിെന്റ തീരുമാനം.അതിനിടെ ലോക്ഡൗണ്‍ തുടങ്ങി നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും നിരക്ക് കുറയാന്‍ സമയമായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ രോഗമുള്ളവരില്‍ നിന്നു പകര്‍ച്ച കുറച്ചുനാള്‍ കൂടി തുടരും. പുതിയ രോഗങ്ങള്‍ ഇല്ലാതാവുന്നതിന് ചുരങ്ങിയത് 10 ദിവസമെങ്കിലും വേണ്ടിവരും.കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെ ജില്ലയില്‍ കോവിഡ് ബാധിതര്‍ 40,000ത്തിലേക്ക് എത്തി. 39,871 പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 9400 പരിശോധനയാണ് ലക്ഷ്യമായിരുന്നത്. എന്നാലിത് 9917 ആയി ഉയര്‍ന്നു. 105.5 ശതമാനമാണ് പരിശോധന ലക്ഷ്യം നേടിയത്.അതിനിടെ കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇരുനൂറോളം പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഞായറാഴ്ച മാത്രം നാല്പതോളം മരണങ്ങള് സംഭവിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 16 മരണങ്ങള് മാത്രമാണ്. തിങ്കളാഴ്ച ഇത് മുപ്പതില്‍ അധികവുമാണ്.