ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ലീഗിലെ 12-ാം സ്ഥാനക്കാരായ ഓസ്ബെര്‍ഗിനെ നേരിടും. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ബെറൂസിയഡോര്‍ട്മുണ്ട് ലെവര്‍കുസനാണ് എതിരാളികള്‍. അതേസമയം ബെറൂസിയഡോര്‍ട്മുണ്ടിന് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ബയേണ്‍ മ്യൂണിക് കിരീടം ഉറപ്പിച്ചിരുന്നു. ബയേണിന്റെ തുടര്‍ച്ചയായ ഒന്‍പതാം കിരീടമാണ് ഇത്തവണത്തേത്. മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ലെപ്സിഗിന് 65 പോയിന്റാണുള്ളത്. 61 പോയിന്റുമായി ബെറൂസിയഡോര്‍ട്മുണ്ടും വുള്‍ഫ്ബെര്‍ഗ് മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുന്നു.