ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യമേഖല ആശുപത്രികളിലെ കോവിഡ് കിടക്കകള്‍ നിറയുന്നു
സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ള 546 കിടക്കകളില്‍ 46 എണ്ണമേ ഒഴിവുള്ളൂ. സര്‍ക്കാര്‍ മേഖലയില്‍ രണ്ട് കോവിഡ് ആശുപത്രികളാണുള്ളത് -മെഡി. കോളജ് ആശുപത്രിയും ജനറല്‍ ആശുപത്രിയും. 446 കിടക്കകളുള്ള മെഡി. കോളജില്‍ 36 എണ്ണമാണ് ബാക്കിയുള്ളത്. ജനറല്‍ ആശുപത്രിയിലാവട്ടെ ആകെയുള്ള 100 കിടക്കകളില്‍ (ഐ.സി.യു ഒഴികെ) 10 എണ്ണമേ ഒഴിവുള്ളൂ. സര്‍ക്കാര്‍ മേഖലയില്‍ വെന്റിലേറ്ററോടുകൂടിയ 125 ഐ.സി.യു ആണുള്ളത്.ജനറല്‍ ആശുപത്രിയിലെ ഐ.സി.യു ഒഴിവില്ല. ഏഴ് ഐ.സി.യുവിലും ആളുണ്ട്. മെഡി. കോളജില്‍ 118 ഐ.സി.യുവില്‍ രണ്ടെണ്ണം ഒഴിവുണ്ട്. 92 വെന്റിലേറ്ററുള്ള സര്‍ക്കാര്‍ മേഖലയില്‍ ഒന്നും ഒഴിവില്ല. എട്ട് വെന്റിലേറ്ററുകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 84 എണ്ണം മെഡി. കോളജിലും. രണ്ടിടത്തും വെന്റിലേറ്ററുകള്‍ നിറഞ്ഞു. ഓക്സിജന്‍ വിതരണമുള്ള കിടക്ക ജനറല്‍ അശുപത്രിയില്‍ 30 എണ്ണമുണ്ട്. എന്നാല്‍, ഒന്നും ഒഴിവില്ല. മെഡി. കോളജില്‍ 173 കിടക്കകളില്‍ 11 എണ്ണം ഒഴിവുണ്ട്. കോവിഡ് ചികിത്സയുള്ള 36 സ്വകാര്യ ആശുപത്രികളിലായി 1029 കിടക്കയുണ്ട്. അതില്‍ 249 എണ്ണമാണ് ഒഴിവുള്ളത്. 86 ഐ.സി.യു വെന്റിലേറ്റുകളില്‍ ഒരെണ്ണം ഒഴിവുണ്ട്. 16 വെന്റിലേറ്റുകളില്‍ ഒന്നും ഒഴിവില്ല. ഓക്സിജന്‍ വിതരണം ഉള്ള കിടക്ക 228 എണ്ണമുണ്ട്. ഇതില്‍ 32 എണ്ണമേ ഒഴിവുള്ളൂ.ആശുപത്രികളെക്കൂടാതെ 22 സി.എഫ്.എല്‍.ടി.സികളും ആറ് സി.എസ്.എല്‍.ടി.സികളും 49 ഡി.സി.സികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.എഫ്.എല്‍.ടി.സികളിലെ 1896 കിടക്കകളില്‍ 677 എണ്ണം ബാക്കിയുണ്ട്. സി.എസ്.എല്‍.ടി.സികളില്‍ ആകെ 478 കിടക്കയാണുള്ളത്. അതില്‍ 56 എണ്ണം ഒഴിവുണ്ട്. ഓക്സിജന്‍ വിതരണമുള്ള 221 കിടക്കകളില്‍ ഒഴിവുള്ളത് 34 എണ്ണം. 49 ഡി.സി.സി കളില്‍ 2238 കിടക്കളില്‍ 929 എണ്ണം ബാക്കിയുണ്ട്.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ചികിത്സക്ക് കോട്ടയത്തെ സമീപിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവില്‍ പ്രതിസന്ധിയില്ലെന്നും രോഗികള്‍ കൂടുന്നതോടെ അതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി.