ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

0

കോവിഡ്മഹാമാരി കാരണം പ്രയാസത്തിലായടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. ടൂറിസം രംഗത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിലെ കോവിഡാനന്തരസാഹചര്യംവിലയിരുത്തുന്നതിന് ടൂറിസം രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തും. ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രടൂറിസം പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും ഒരു യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കും. കിഫ്ബി വഴി നടപ്പിലാക്കി വരുന്ന ടൂറിസം പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തുകയും അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ടൂറിസംഅടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെനിലവിലെ സ്ഥിതിവിലയിരുത്തുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ടൂറിസം സാധ്യതകള്‍ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി പ്രകൃതിസൗഹാര്‍ദപരമായി പുതിയ ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ ശ്രമിക്കും.
ടൂറിസം വകുപ്പിന്റെകീഴിലുള്ളവിവിധ സ്ഥാപനങ്ങളുടെ മേധാവിമാരുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് , ടൂറിസം വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഐ.എ.എസ് , പ്ലാനിംഗ് ഓഫീസര്‍ രാജീവ് കരിയില്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ് ) എ .ആര്‍ . സന്തോഷ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Reported by thushar

You might also like
Leave A Reply

Your email address will not be published.