ടൂറിസം വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീ. രാജ്‌കുമാർ ഇന്ന് പടി ഇറങ്ങുന്നു, അദ്ദഹ ത്തിന്റെ സുഹർത്തും മുൻ GOU സംസ്ഥാന സെക്രട്ടറിയും ആയ ശ്രീ. വിജയകുമാർ FB, യിൽ പങ്കു വച്ച കുറിപ്പ്.

0

ടൂറിസം വകുപ്പിലെ ജോയിന്റ് ഡയറക്ടർ ശ്രീ.കെ.രാജ്കുമാർ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു..ഞാൻ ഒരു അനുജന് തുല്യം സ്നേഹം കാത്തുസൂക്ഷിക്കിക്കുന്ന വ്യക്തിയാണ്..എന്നെയും ജ്യേഷ്ഠനെപ്പോലെ തന്നെ.

ഇപ്പോൾ സ്ഥിര താമസം കൊല്ലത്ത് ആണെങ്കിലും, ഞങ്ങളൊക്കെ ഒരുമിച്ച് കളിച്ചു വളർന്നവരും പനപ്പാംകുന്ന് സ്വദേശികളുമാണ്.. ഗവണ്മെന്റ് എൽപിഎസ്സ് പനപ്പാംകുന്ന്,ജനതാ വായനശാല എന്നിവ ഞങ്ങൾ പ്രദേശ വാസികളുടെ ബാല്യകാല ചിന്തകളെയും, സ്വഭാവരൂപീകരണത്തേയും, അടിസ്ഥാന വിദ്യാഭ്യാസത്തെയും ഏറെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളാണ്.. മുമ്പ് ഞാൻ ശ്രീ.രാജ്കുമാറിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിട്ടുള്ളതിനാൽ വിശദീകരണത്തിന് മുതിരുന്നില്ല..ഞങ്ങളൊക്കെ തമ്മിലുള്ള നൂലിഴ ബന്ധങ്ങെക്കുറിച്ചും പരാമർശിക്കുന്നില്ല.. അദ്ദേഹത്തിന്റെ #ഔദ്യോഗികജീവിതത്തിലേക്ക് ഒരെത്തിനോട്ടം മാത്രം.. സർക്കാർ സർവ്വീസിൽ ടൂറിസം ഡിപ്പാർട്ട്മെന്റിൽ ലോവർ ഡിവിഷൻ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പദവിയിൽ പ്രമോഷൻ ലഭിച്ച് വളരെ കുറച്ച് നാൾ #ബോംബെ ഗസ്റ്റ് ഹൗസിൽ..ശേഷം #മദ്രാസ് കേരള ഗസ്റ്റ് ഹൗസിലേക്ക് സ്ഥലം മാറ്റം..പ്രമോഷൻ ലഭിച്ച് ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളും എനിക്ക് കൃത്യതയിൽ ഓർത്തെടുക്കാൻ കഴിയുന്നില്ല..കേരളത്തിൽ കൂടുതൽ നാൾ തിരുവനന്തപുരത്ത്..തൈക്കാട് ഗസ്റ്റ് ഹൗസ്, ടൂറിസം ഡയറക്ടറേറ്റിൽ കൂടുതൽ കാലം.. ടൂറിസത്തിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ വിവിധ ഇൻഫർമേഷൻ സെന്ററുകളിൽ.. കൊല്ലം റീജിയണൽ ഓഫീസ്, എറണാകുളം റീജിയണൽ ഓഫീസ് എന്നിവിടങ്ങളിലും സേവനം..വർക്കല ഗസ്റ്റ് ഹൗസിലും ജോലി നോക്കിയിട്ടുണ്ട് എന്നാണ് വിശ്വാസം.. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, ടൂറിസം #അസിസ്റ്റന്റ്ഡയറക്ടർ, #ഡെപ്യൂട്ടിഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം, ജോയിന്റ് ഡയറക്ടറായി കുറേയേറെ നാൾ ഔദ്യോഗിക ജീവിതം.. ആദ്യത്തെ കൊവിഡ് മഹാമാരി കാലത്ത്(കഴിഞ്ഞ വർഷം) ശ്രീ.രാജ്കുമാർ വളരെയേറെ തിരക്കിലായിരുന്നു എന്ന് എനിക്ക് നേരിട്ട് അറിയാം.. ആദ്യത്തെ കൊവിഡ് ബാധയെ തുടർന്ന് വിദേശ ടൂറിസ്റ്റുകളെ, അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു..അവശ്യ സർവ്വീസ് എന്ന നിലയിൽ..കൊവിഡ് ആദ്യഘട്ടത്തിൽ പടരുന്ന സാഹചര്യത്തിൽ!!പ്രസ്തുത കാലത്തെ സ്തുത്യർഹമായ സേവനത്തിന് #ശ്രീരാജ്കുമാറിന് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ #GoodServiceEntry ലഭിച്ചു🙏🙏🙏..
ആദ്യമായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചത് തൈക്കാട് ഗസ്റ്റ് ഹൗസിൽ ആയിരുന്നു എന്നതും എനിക്ക് ഓർക്കാൻ കഴിയും..അങ്ങനെ ടൂറിസം ഡിപ്പാർട്ട്മെന്റിലെ മികച്ച ഉദ്ദ്യോഗസ്ഥന്മാരിൽ ഒരാൾ കൂടി പടിയിറങ്ങുന്നു..കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ സജീവ പ്രവർത്തകനാണ്..ഓരോ പടിയിറക്കങ്ങളും അതിന്റേതായ നഷ്ടങ്ങളുടെ കണക്കുകളും സ്വാഭാവികമായും രേഖപ്പെടുത്താറുണ്ട്.. വിശിഷ്യാ രാജ്കുമാറിനെപ്പോലെ അർപ്പണ ബോധമുള്ള ഉദ്ദ്യോഗസ്ഥരുടെ.. പക്ഷേ വിരമിക്കലിലും ഞങ്ങൾക്കുള്ള സന്തോഷം അത്തരം ഒഴിവുകൾ വളരെ ഉന്നത പഠനം കരസ്ഥമാക്കി ജോലി അന്വേഷകരായ ഉദ്ദ്യോഗാർത്ഥികൾക്ക് അവസരമാകുമല്ലോ എന്നോർത്താണ്..അത് തരുന്ന ആനന്ദം ചില്ലറയല്ല.. ഏതായാലും പനപ്പാംകുന്ന് പ്രദേശത്തിന് രാജ്കുറിന്റെ അടുത്തൂൺ ജീവിതം ഉപകാരപ്രദമാകും.. ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട ശ്രീ.രാജ്കുമാറിന് വിശ്രമരഹിതമായ വിശ്രമജീവിതം നേരുന്നു..
ആശംസകൾ..

You might also like

Leave A Reply

Your email address will not be published.