ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ബഷീര്‍ ഡയാനയുടെ മക്കളായ വില്യമിനോടും ഹാരിയോടും മാപ്പ്​ അപേക്ഷിച്ചു

0

അതെ സമയം താന്‍ നടത്തിയ അഭിമുഖത്തെ ഡയാനയുടെ മരണവുമായി ബന്ധിപ്പിക്കുന്ന അവകാശ വാദങ്ങള്‍ യുക്തിരഹമാണെന്നും അദ്ദേഹം പറഞ്ഞു .തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് ബഷീര്‍ ​ ഡയാനയെ അഭിമുഖത്തിന്​ പ്രേരിപ്പിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ വ്യാജ ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റുകള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ട്​ വിരമിച്ച മുതിര്‍ന്ന ജഡ്​ജായ ജോണ്‍ ഡൈസന്‍ നല്‍കിയിരുന്നു. ഇതിലൂടെ ഡയാനയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .ഡയാനയെ നിരീക്ഷിക്കാന്‍ അടുത്ത സഹായി കള്‍ക്ക്​ ചിലര്‍ പണം നല്‍കിയെന്ന ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റുകളാണ്​ വ്യാജമായി നിര്‍മിച്ചത്​. ഡയാനയുടെയും സഹോദരന്‍ ചാള്‍സ്​ സ്​പെന്‍സറിന്റെയും വിശ്വാസം ആര്‍ജ്ജിക്കുന്നതിനായി ബഷീര്‍ ഇവ കാണിക്കുകയും ചെയ്​തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .ഇതിനെ തുടര്‍ന്നാണ് ബഷീര്‍ ഇരുവരോടും മാപ്പ്​ പറഞ്ഞത്​.ഡയാനയുടെ മക്കളായ വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും മാപ്പ്​ ചോദിക്കുന്നതായി ബഷീര്‍ പ്രമുഖ അന്തര്‍ ദേശീയ മാധ്യമത്തോട് ​ പറഞ്ഞു. ഡയാനയെ ഒരു തരത്തിലും ദ്രോഹിക്കണമെന്ന്​ ഞങ്ങള്‍ കരുതിയിരുന്നില്ല, ഞങ്ങള്‍ അ​ങ്ങനെ ചെയ്​തുവെന്ന്​ വിശ്വസിക്കുന്നു​മില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു .ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ്​ അഭിമുഖത്തില്‍ പങ്കെടുപ്പിച്ചു എന്നതിന്​​ പുറമെ കൊട്ടാരത്തിലെ ജോലിക്കാര്‍ക്ക്​ ചാരപ്പണി നടത്താന്‍ കൈ​ക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . ബഷീറിനെതിരെ കുറ്റാരോപണങ്ങള്‍ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുമാര്‍ട്ടിന്‍ ബഷീറിന്റെ പ്രവൃത്തികളും അഭിമുഖവും മാതാപിതാക്കളുടെ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്​ത്തിയെന്നും ഡയാനക്ക്​ അവസാന നിമിഷങ്ങളില്‍ ഭയവും വിഷാദവും ഒറ്റപ്പെടലും സമ്മാനിച്ചുവെന്നും​ വില്യം ആരോപിച്ചിരുന്നു . എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ മാതാവിന്റെ മരണത്തില്‍ വലിയ പങ്കുവഹിച്ചുവെന്നായിരുന്നു ഹാരിയുടെ പ്രതികരണം. 1997ല്‍ 36ാം വയസില്‍ പാരീസിലുണ്ടായ കാര്‍ അപകടത്തിലാണ്​ ഡയാന കൊല്ലപ്പെട്ടത് .

You might also like

Leave A Reply

Your email address will not be published.