ധനുഷിനെ നായകനാക്കി, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിനെത്തും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രേയസ് കൃഷ്ണയാണ് ക്യാമറ.ചിത്രത്തില്‍ ജോജു ജോര്‍ജ്, ഐശ്വര്യലക്ഷ്മി, ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് സിനിമയുടെ, റിലീസ് നീണ്ട് പോയത്. നേരത്തെ, 2020 മേയില്‍ ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തേണ്ടതായിരുന്നു. എസ്.ശശികാന്ത് നിര്‍മ്മിക്കുന്ന ചിത്രം, വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.