നിര്‍ണ്ണായക ദിനമാകാനിരിക്കെ ഐപിഎല്ലില്‍ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വച്ചു
കെ.കെ.ആര്‍. ക്യാമ്ബിലെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ കോവിഡ് പോസറ്റീവ് ആണെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുന്‍പ് നിതീഷ് റാണ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹം നെഗറ്റീവ് ആയ ശേഷം ടീമിനൊപ്പം ചേര്‍ന്നിരുന്നു.ഈ സീസണില്‍ നേരത്തെ ഇരുടീമുകളും പരസ്പരം പോരാടിയ മത്സരത്തില്‍ ജയം ആര്‍ സിബിക്കൊപ്പമായിരുന്നു. 38 റണ്‍സിനാണ് ആര്‍.സി.ബി. കെകെആറിനെ തോല്‍പ്പിച്ചത്. ടൂര്‍ണമെന്‍്റില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കെകെആറിനെ സംബന്ധിച്ച് ഈ മത്സരം ടൂര്‍ണമെന്‍്റിലെ അവരുടെ ഭാവി നിര്‍ണയിക്കുന്ന പോരാട്ടമാകേണ്ടിയിരുന്നതാണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി കെ.കെ.ആര്‍. ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ കെകെആറിന് ഈ മത്സരം നിര്‍ണ്ണായകമാണ്.മറുവശത്ത്, ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആര്‍.സി.ബി. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ജയിച്ച ഡല്‍ഹിയാണ് നിലവില്‍ പോയിന്‍്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.ആര്‍സിബിയുടെ ‘ബിഗ് ത്രീ’ എന്നറിയപ്പെടുന്ന വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഫോമിലാണെങ്കിലും പഞ്ചാബിനെതിരായ മത്സരത്തില്‍ ആര്‍ക്കും തിളങ്ങാനായില്ല. ഈ സീസണില്‍ ടീം മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടപ്പെടുമ്ബോള്‍ കൂട്ടത്തകര്‍ച്ച നേരിടുന്നുവെന്നതാണ് ആര്‍സിബി നേരിടുന്ന പ്രധാന പ്രശ്‌നം.ഓപ്പണിങ്ങില്‍ ഇറങ്ങുന്ന നായകന്‍ വിരാട് കോഹ്‌ലിക്ക് ഇതുവരെ തന്‍്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 192 റണ്‍സ് മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ 72* റണ്‍സ് നേടിയതാണ് താരത്തിന്‍്റെ ഉയര്‍ന്ന സ്കോര്‍. ഈ കളിയില്‍ ആര്‍സിബി 10 വിക്കറ്റിന് ജയിച്ചിരുന്നു. മറ്റൊരു ഓപ്പണറായ ദേവ്ദത്ത് പടിക്കല്‍ ആദ്യം മടങ്ങിയാല്‍ ആര്‍സിബിയുടെ റണ്‍റേറ്റിനെ അത് കാര്യമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ത്തന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ആര്‍സിബിക്ക് അത്യാവശ്യമാണ്. ബൗളിംഗില്‍ ഈ സീസണില്‍ ആര്‍സിബിക്കായി എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്.ടൂര്‍ണമെന്‍്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുമായി നില്‍ക്കുന്ന ഹര്‍ഷല്‍ പട്ടേല്‍, റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന മുഹമ്മദ് സിറാജ്, മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന കൈല്‍ ജയ്മിസന്‍, എന്നിവരെല്ലാം ആര്‍സിബിക്ക് ആശ്വാസം പകരുന്നു.മറുവശത്ത്, തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും കെകെആര്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാവാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓപ്പണിങ്ങില്‍ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ സുനില്‍ നരെയ്ന്‍ രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും എന്നായിരുന്നു പ്രതീക്ഷ.മധ്യനിരയില്‍ ആന്ദ്രെ റസല്‍ ഫോമിലാണെന്നത് കെകെആറിന് ആശ്വാസമാണ്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ സ്ഥിരതയില്ലായ്മ ടീമിന് വലിയ തലവേദനയാവുന്നുണ്ട്.കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും നന്നായി പന്തെറിഞ്ഞ യുവതാരം ശിവം മാവിക്ക് പക്ഷേ കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്ക് മുന്നില്‍ അടിപതറി. താരത്തിന്‍്റെ ആദ്യ ഓവറില്‍ ഡല്‍ഹി താരം പൃഥ്വി ഷാ മൊത്തം 25 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യം എറിഞ്ഞ പന്ത് വൈഡ് ആവുകയും ബാക്കിയെല്ലാ പന്തുകളിലും പൃഥ്വി ഫോര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അത്തരമൊരു നിറം മങ്ങിയ പ്രകടനത്തില്‍ നിന്ന് മാവി എങ്ങനെയാവും തിരിച്ചുവരിക എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.