പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രിയെന്ന ബഹുമതി ഇനി വീണാജോർജിനു സ്വന്തം

0

The peoplenews എല്ലാ പ്രേക്ഷകർക്കും സ്വാഗതം.
മന്ത്രി വീണാജോർജിനെ ഒന്ന് പരിചയപ്പെടാം
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രിയെന്ന ബഹുമതി ഇനി വീണാജോർജിനു സ്വന്തം. രണ്ടാം വട്ടവും എതിർകക്ഷിയെ പരാജയപ്പെടിത്തിയാണ് മുന്നേറ്റം. പഠനം, കല, മാധ്യമ പ്രവർത്തനം, രാഷ്ട്രീയം, ഓരോന്നിലും കഴിവ് തെളിയിച്ച മഹാപ്രതിഭ. കേരളത്തിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആദ്യവനിത. സ്കൂൾ കലോത്സവത്തിൽ കലാതിലകം. എംഎസ് സി ഫിസിക്സ്‌ സിലും ബിഎഡ് ഡിലും റാങ്ക്. Kairali, ഇന്ത്യാ വിഷൻ, മനോരമ ന്യൂസ്‌, റിപ്പോർട്ടർ ടി വി, എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2012 ലെ അമേരിക്കൻ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട്‌ ചെയ്തു. 2016 ൽ നിയസഭയിൽ മത്സരിക്കുന്നതിന് വേണ്ടി മാധ്യമ മേഖലയിൽ നിന്ന് സ്വയം വിരമിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസം, കോളേജ് പഠനകാലത്ത് എസ് എഫ് ഐ പ്രവർത്തനം. നിയമസഭ ടി വി യുടെ ആശയരൂപീകരണം സമിതിയുടെ അധ്യക്ഷ. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

            ശ്രീജ അജയ്

നമ്മുടെ ആരോഗ്യമന്ത്രി വീണാജോർജ്.

You might also like
Leave A Reply

Your email address will not be published.