സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ലെന്ന് വ്യാപക പരാതി. പാലക്കാട് ഓക്സിജന്‍ ആവശ്യമുള്ളത് 100 ലേറെ രോഗികള്‍ക്ക്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയില്‍ മാത്രം 60 രോഗികളാണ് ഓക്സിജന്‍ ആവശ്യമുള്ളത്. ജില്ലയില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന പരാതി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാന്‍റില്‍ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഓക്സിജന്‍ പ്രശ്നം പരിഹരിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ആശുപത്രിക്ക് അടിയന്തിരമായി ഓക്സിജന്‍ എത്തിക്കുമെന്നും പ്രശ്ന പരിഹാര നടപടികള്‍ തുടങ്ങിയെന്നും പറഞ്ഞ ജില്ലാ കലക്ടര്‍ പാലക്കാട് ഓക്സിജന്‍ ക്ഷാമം ഇല്ലെന്നും വ്യക്തമാക്കി.