പിണറായിക്ക് സംശയമൊന്നുമില്ല, സത്യപ്രതിജ്ഞ തിങ്കളാഴ്ച..! പൊതുഭരണവകുപ്പിന് നിര്‍ദേശം
തിങ്കളാഴ്ച തന്നെ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് എത്രയും വേഗത്തില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രാജ്ഭവനില്‍ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക.