പ്രവാസികള്‍ക്കുള്ള യാത്രാ ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍

0

വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്.ഓരോ രാജ്യത്തെയും ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രത്തില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഖത്തറിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസും ഖത്തറിലെ സിം കാര്‍ഡും ഫോണില്‍ ആക്ടിവേറ്റ് ചെയ്യുകയും വേണം.അതേസമയം, രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം ദിവസം കഴിഞ്ഞവരാണെങ്കില്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. പക്ഷെ ഖത്തറില്‍ അംഗീകരിച്ച വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ ഇളവ് അനുവദിക്കൂ. ഔദ്യോഗിക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുകയും വേണം.അതേസമയം, കൊവിഡ് മുക്തരായ ശേഷം ആദ്യ ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും ആദ്യ ഡോസ് എടുത്ത ശേഷം കൊവിഡ് ബാധിച്ച്‌ രണ്ടാഴ്ച പിന്നിട്ടിവര്‍ക്കും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കും.രോഗമുക്തിയെ തുടര്‍ന്ന് ശരീരത്തില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയും ഒരു ഡോസ് വാക്സിനും രണ്ട് ഡോസ് വാക്സിന്റെ പ്രതിരോധ ശേഷി നല്‍കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ്.അതേസമയം, വാക്സിന്‍ എടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന 18ന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. മാതാപിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഹോട്ടലില്‍ കഴിയുകയും വേണം. കൂടെ നില്‍ക്കുന്ന രക്ഷിതാവിന്റെ ഇഹ്തിറാസ് സ്റ്റാറ്റസ് അതോടെ ക്വാറന്റൈനില്‍ ആണെന്ന് സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലേക്ക് മാറും.അതുകൊണ്ടു തന്നെ ക്വാറന്റൈന്‍ കാലയളവ് മുഴുവന്‍ ഒരേ രക്ഷിതാവായിരിക്കണം കുട്ടിയോടൊപ്പം കഴിയേണ്ടത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും അബൂ സംറ കര അതിര്‍ത്തി വഴിയും രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്.

You might also like

Leave A Reply

Your email address will not be published.