ഫേസ്‌ബുക്കും ട്വിറ്ററും ബാന്‍ ചെയ്തതോടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ വെബ്‌സൈറ്റുമായി ഡൊണാള്‍ഡ് ട്രംപ്
‘ഫ്രം ദി ഡസ്‌ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ് എന്ന വെബ്‌സൈറ്റ് ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഫേസ്‌ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്യാന്‍ കഴിയും. അദ്ദേഹത്തിന് മാത്രം ആശയങ്ങള്‍ അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.അതേസമയം വെബ്‌സൈറ്റ് മുഖേന അനുയായികള്‍ക്ക് അദ്ദേഹവുമായി ഇന്ററാക്‌ട് ചെയ്യാന്‍ സാധ്യമല്ല. പുതിയ വെബ്‌സൈറ്റ് വന്നതോടെ അദ്ദേഹത്തിന്റെ അനുയായികളും സന്തോഷത്തിലാണ്. www.DonaldJTrump.com/desk എന്ന വെബ്‌പേജിലെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ട്വിറ്ററിലും ഫേസ്‌ബുക്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇരു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ട്രംപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അദ്ദേഹത്തെ സംബന്ധിച്ച യാതൊരു വിവരങ്ങളിലും ഈ പ്ലാറ്റ് ഫോമുകളില്‍ ലഭ്യമല്ലായിരുന്നു.അതേസമയം വ്യാഴാഴ്ച രാവിലെ കൂടുന്ന യോഗത്തില്‍ ഫേസ്‌ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും ട്രംപിനെ സ്ഥിരമായി വിലക്കേണ്ട ആവശ്യകതയുണ്ടോ എന്ന് ചര്‍ച്ച ചെയ്യും. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കമായാണ് വെബ്‌സൈറ്റ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.