ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബ്രാര്‍ തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ എബി ഡിവില്ലേഴ്‌സിനെയും പുറത്താക്കി. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് നേടിയത്.ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കിയ പന്ത് ടൂര്‍ണമെന്റിലെ തന്നെ പന്തായി വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വിരാടിനെയും മാക്സ്വെല്ലിനെ പുറത്താക്കിയ താരം ഡിവില്ലേഴ്‌സിനെതിരെ നാല് ഡോട്ട് ബോളുകളും അതേ ഓവറില്‍ എറിഞ്ഞിരുന്നു. മത്സരത്തില്‍ 34 റണ്‍സിന്റെ ആധികാരിക വിജയമാണ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് നേടിയത്.