ഈബറിനെതിരായ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മെസിക്ക് കോച്ച് കോമാന്‍ അവസരം നല്‍കിയതോടെ ഫുട്ബോള്‍ മിശിഹയുടെ ബാഴ്സ അദ്ധ്യായം അവസാനിച്ചു കഴിഞ്ഞോയെന്ന ആശങ്കയില്‍ ഫുട്ബോള്‍ ലോകം. കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് മെസി ബാഴ്സ വിടുമെന്ന ചര്‍ച്ചകള്‍ സജീവമായത്.മെസിയും ബാഴ്സയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ട് ഇല്ല. ഈ സാഹചര്യത്തില്‍ മെസി ബാഴ്സ വിടുമെന്ന വിലയിരുത്തല്‍ തന്നെയാണ് ശക്തം. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളാണ് ബാഴ്സയെ സ്വന്തമാക്കാന്‍ ഉറച്ച് മുന്‍പിലുള്ളത്.കോപ്പ അമേരിക്ക ആരംഭിക്കുന്നതിന് മുന്‍പ് വിശ്രമം തേടിയാണ് ബാഴ്സയുടെ അവസാന ലാ ലീഗ മത്സരത്തില്‍ നിന്ന് മെസി വിട്ടുനിന്നത്. ബാഴ്സയില്‍ പ്രതിവര്‍ഷം 138 മില്യണ്‍ യൂറോയാണ് മെസിയുടെ പ്രതിഫലം. നിലവില്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. വന്‍തുക പ്രതിഫലം നല്‍കി മെസിയെ സ്വന്തമാക്കാന്‍ പ്രാപ്തിയുള്ള ക്ലബുകള്‍ വിരളം.സെര്‍ജിയോ അഗ്യുറോ, മെംഫിസ് ഡിപേ എന്നിവരെ ബാഴ്സയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബാഴ്സ സജീവമാക്കിയിട്ടുണ്ട്. മെസിയില്ലാതെ ഗ്രീസ്മാന്‍, ഡെംബെലെ എന്നിവര്‍ക്കൊപ്പം ഇവരെയും ചേര്‍ത്ത് ഭാവി നോക്കിക്കാണുകയാണ് ബാഴ്സ. ഈബറിനെതിരായ മത്സരത്തില്‍ മെസിക്ക് വിശ്രമം നല്‍കി കോമാന്‍ പറഞ്ഞ വാക്കുകളും മെസി ക്ലബ് വിടുകയാണ് എന്നതിന് സൂചന നല്‍കുന്നു.എനിക്ക് വയസാവുമ്ബോള്‍ എന്റെ പേരക്കുട്ടികളോട് ഞാന്‍ പറയും, ഏഴ് എതിരാളികളെ ഡ്രിബിള്‍ ചെയ്ത് സ്കോര്‍ ചെയ്യുന്ന ഒരു കളിക്കാരനുണ്ടൈയിരുന്നു എന്ന്. ഞാന്‍ അസംബന്ധം പറയുകയാണ് എന്ന് അവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഭാഗ്യംകൊണ്ട് ഇപ്പോള്‍ ഒരുപാട് റെക്കോര്‍ഡിങ്സ് ഉണ്ട്. അത് കണ്ട് അവര്‍ക്ക് ആസ്വദിക്കാം, കോമാന്‍ പറഞ്ഞു.