ഏപ്രില്‍ 27 -നു ശേഷം രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ടായിരത്തിനും താഴെയാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1474 പേര്‍ കൂടി രോഗമുക്തരായി.ഇതോടെ കോവിഡില്‍ നിന്നും മുക്തി നേടിയത് 5,22,356 ആണ്. കോവിഡ് മൂലം നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1623 ആയി. 18,179 സജീവ കേസുകള്‍ നിലവില്‍ രാജ്യത്ത് ഉണ്ട്. 2,12,212 ടെസ്റ്റുകളില്‍ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.