ഇരുപത്തിയാറംഗ ടീമിനെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപെ, റൂബന്‍ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിലുണ്ട്.നിലവിലെ ചാമ്ബ്യന്‍മാരായ പോര്‍ച്ചുഗല്‍ ഇത്തവണ മരണ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സും മുന്‍ ചാമ്ബ്യന്‍മാരായ ജര്‍മനിയും ഹങ്കറിയുമാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.ജൂണ്‍ പതിനഞ്ചിന് ഹങ്കറിക്കെതിരെയാണ് ആദ്യ മത്സരം. ഇതിന് മുന്‍പ് സ്പെയ്ന്‍, ഇസ്രയേല്‍ എന്നിവര്‍ക്കെതിരെ പോര്‍ച്ചുഗല്‍ കളിക്കും.