രണ്ടാം പിണറായി മന്ത്രിസഭയില്‍ വിദ്യാഭ്യാസവും തൊഴിലും കൈകാര്യം ചെയ്യുന്നത് നേമത്ത് നിന്ന് നിയമസഭയിലെത്തിയ വി ശിവന്‍കുട്ടിയാണ്
പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഉത്തരവാദിത്വം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”കഴിഞ്ഞ സര്‍ക്കാര്‍ ചെയ്‌തുവച്ച നല്ല കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. സ്‌കൂളുകള്‍ക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി തീരുമാനങ്ങള്‍ നടപ്പാക്കും.” ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. പാഠപുസ്‌തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയാം. പ്രായോഗിക പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതൊക്കെ മനസിലാക്കിയതാണ്. വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്‍റേയും അദ്ധ്യാപകരുടേയും മാനസികാവസ്ഥ വ്യക്തമായി അറിയാം. വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്ബോള്‍ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയില്‍. കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിക്ടേഴ്സ് ചാനല്‍ വഴി ജൂണ്‍ ഒന്നിന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൈറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ വിശദാംശങ്ങള്‍ തേടി.ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു.