കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,70,284 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 36,18,458 പേരാണ്. 24 മണിക്കൂറിനിടെ 3,62,437 പേര്‍ക്ക് രോഗമുക്തി ഉണ്ടാകുകയും ചെയ്തു.ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഗ്രാമീണ മേഖയില്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തില്‍ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്ര നിര്‍ദേശം നല്കി.