DOHA : ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് നല്‍കുന്ന ജി.എസ്.എ.എസ് (ഗ്ലോബല്‍ സസ്റ്റെയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം) ഗോള്‍ഡന്‍ റേറ്റിങ്ങാണ് ലുലു നേടിയത്. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മിന മേഖലയില്‍നിന്ന് ബഹുമതി കരസ്ഥമാക്കുന്ന പ്രഥമ റീട്ടെയിലറായി ലുലു ഇനി അറിയപ്പെടും. സുസ്ഥിരമേഖലയിലെ വിദഗ്ധരുടെ ഓഡിറ്റിങ്ങില്‍ ഗോള്‍ഡ് റേറ്റിങ്ങിനാവശ്യമായ 1.51 എന്ന സ്കോര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് കരസ്ഥമാക്കി. അല്‍ മെസീല ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് സര്‍ട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റുകള്‍ കുറക്കുന്നതിന് ലുലു ഗ്രൂപ്പിെന്റ സംരംഭങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് ഗോര്‍ഡ് ഫൗണ്ടിങ് ചെയര്‍മാന്‍ ഡോ. യൂസുഫ് അല്‍ഹോര്‍ പറഞ്ഞു. ഇതിലൂടെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവത്കരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സുസ്ഥിരത ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലുലു ഹൈപര്മാര്ക്കറ്റിെന്റ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ജി.എസ്.എസ് ഗോള്‍ഡ് റേറ്റിങ്ങെന്നും അദ്ദേഹം പറഞ്ഞു.ബഹുമതി സ്വീകരിക്കാനായതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാക്കുന്നതിനുള്ള പ്രയത്നത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.2030ഓടെ പരിസ്ഥിതി ആഘാതം ചുരുക്കുന്നതിനും കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് കുറക്കുന്നതിനും 2050ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടുകയെന്ന ലക്ഷ്യം വെച്ചും നിരവധി പ്രവര്‍ത്തനങ്ങളാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നത് പരമാവധി കുറക്കുക, പാക്കിങ്ങിന് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കുക, ഭക്ഷണവും കുടിവെള്ളവും പാഴാകുന്നത് കുറക്കുക തുടങ്ങിയവ ലുലുവിനെ സംബന്ധിച്ച് പ്രധാന വിഷയങ്ങളാണ്.പുനരുപയോഗം (റീസൈക്ലിങ്) പോലെയുള്ള സുസ്ഥിര നടപടികള്‍ നടപ്പാക്കുകയെന്നതും ലക്ഷ്യമാണ്. റിവേഴ്സ് വെന്‍ഡിങ് മെഷീന്‍, വെര്‍ട്ടിക്കിള്‍ ഫാമിങ് തുടങ്ങിയ അതിനൂതന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റുമായി 2019ലാണ് ലുലു കൈകോര്‍ത്തത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാളിത്തമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.