ലോക്ക്ഡൌൺ വരവറിയിച്ചു കൊണ്ട് മലയാളികൾ വീണ്ടും ചക്കപ്പുഴുക്കിലേക്ക്… ;തുഷാർ. S

0

കാക്ക കൊത്തിക്കിടന്നാലും മൈന്‍ഡ് ചെയ്യാതെ പോയില്ലേ നിങ്ങള്‍..? ചക്ക ചോദിക്കുന്നു കേരളത്തിനു മുൻപേ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒരു രാജ്യം തന്നെയുണ്ട്– നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശ്. ‌ചക്കയെ ഔദ്യോഗികഫലമായി അംഗീകരിച്ചു കഴിഞ്ഞിരുന്നു നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്. മാങ്ങ, നേന്ത്രക്കായ എന്നിവയ്ക്കൊപ്പം തമിഴ്നാട് നേരത്തെതന്നെ ചക്കയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ചക്കയ്ക്കുണ്ടൊരു ചരിത്രം ഇന്ത്യയാണ് ചക്കയുടെ ജന്മദേശം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ആറായിരം വർഷം മുൻപേ ഇന്ത്യയിൽ പ്ലാവുകളു‌ണ്ടായിരുന്നതായി പുരാവസ്തുശാസ്ത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബംഗ്ലദേശ്, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തായ്‍ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും പ്ലാവിന് നല്ല ‘വേരോട്ട’മുണ്ട്. ചക്ക ഒരു പഴമല്ലഅതെ, ചക്ക കേവലം ഒരു പഴമല്ല. മറിച്ച് അത് കൂടയ്ക്കുള്ളിലെ ഒരു കൂട്ടം പഴങ്ങളാണ്. ഒരു മൾട്ടിപ്പിൾ ഫ്രൂട്ടാണ് ചക്ക. അതായത് ഒരു ചക്കയിൽമാത്രം ഏതാണ്ട് നൂറിലേറെ പഴങ്ങളുണ്ടാവും. പഴമാകുന്നതിനു മുൻപുള്ള പൂവിന്റെ ഇതളാണ് (പെറ്റൽ) പിന്നീട് നാം കഴിക്കുന്ന ചുളകളായി മാറുന്നത്.ചക്കകൾ പലതരം ചക്കയിലെ മാംസളമായ ചുളകളെ അടിസ്ഥാനമാക്കിയാണ് വിവിധയിനം പ്ലാവുകളെ തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ പ്രധാനമായി രണ്ടു തരം പ്ലാവുകളാണുള്ളത്– വരിക്കയും കൂഴയും. ഇതുകൂടാതെ ഇവയുടെ ഉപവിഭാഗങ്ങളായി മറ്റുതരം ചക്കകളുമുണ്ട്.

ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴച്ചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാച്ചക്ക ത‍‍ുടങ്ങിയ പേര‍ുകളിലെല്ലാം വൈവിധ്യങ്ങളായ ചക്കകളുണ്ട്. പേരു നൽകിയ കേരളം ചക്കയുമായി കേരളത്തിന് അഭേദ്യമായൊരു ബന്ധമുണ്ട്. പുരാതന സങ്കൽപങ്ങളിലെ ഉത്തമവൃക്ഷമായി മലയാളികൾ കണ്ടിരുന്ന ഒന്നാണ് പ്ലാവ്. ഇംഗ്ലിഷിലെ ജാക്ക്ഫ്രൂട്ട് എന്ന പേരു ചക്കയ്ക്ക് സമ്മാനിച്ചതുപോലും മലയാളമാണ്. പോർച്ചുഗീസുകാരുടെ വരവോടെ ഇവിടെ സുലഭമായിരുന്ന ചക്ക, അവർക്ക് ‘ജാക്ക്’ ആയി. അങ്ങനെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യഗ്രന്ഥത്തിൽ സ്ഥാനം നേടി. ജാക്ക് പിന്നീട് ഇംഗ്ലീഷുകാർ ഏറ്റുപിടിച്ചു– ജാക്ക്ഫ്രൂട്ട്. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത് എന്നും പറയപ്പെടുന്നു. ബംഗാളിലും മലേഷ്യയിലുമൊക്കെ ഇൗസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും ഒരു വാദമുണ്ട്. നമുക്ക് ചക്കയാണെങ്കിൽ ഇന്തൊനീഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുമാർക്ക് ലങ്‍ക്കയും. ശാസ്ത്രീയ നാമം അർട്ടോകാർപസ് ഹെട്രോഫില്ലസ്. ചക്ക സമ്മാനിക്കുന്ന ആരോഗ്യം വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങൾക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക. ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോകലോറി ഉൗർജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകൾ (ഫേ‍ാളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിധ്യമുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ചക്ക. ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും വർത്തിക്കുന്നു. ഇതുമൂലം കാൻസറിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ ചക്കയ്ക്കാവും. രക്തധമനിയുടെ നശീകരണത്തെയും അതുമൂലം വാർധക്യത്തെപ്പോലും തടയാൻ ഇവയ്ക്കു കഴിവുണ്ട്. പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകൾക്ക് ആരോഗ്യ നിയന്ത്രണത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഈ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്. ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുമൂലം കൊളസ്ട്രോൾ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ്. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കും. അതുപോലെ ശോധനയെ സഹായിക്കുകയും ചെയ്യും.ഉൽപാദനത്തിനന്റെ നല്ലൊരു ശതമാനം കാർഷിക വിഭവങ്ങൾ നശിച്ചുപോകുന്നുഏറെയും. നമ്മൾ തിരഞ്ഞെടുത്ത് അധികാരത്തിലിരിക്കുന്നവർ രാഷ്ട്രീയ വിഴിപ്പളളക്കലും നിലവാരമില്ലാത്ത വാഗ്വാദങ്ങളും അല്ലാതെ വേറെ എന്താണ് നടക്കുന്നത് ഇവരെക്കൊണ്ട് സംസ്ഥാനത്ത് രാജ്യത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് ജനം പ്രതിഷേധം അല്ല പ്രതികരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു ജനപ്രതിനിധികൾ തിരിച്ചറിഞ്ഞാൽനന്ന്… റിപ്പോർട്ട് dr. thushar. S

You might also like

Leave A Reply

Your email address will not be published.