വിദേശ മലയാളികൾക്ക് വിസാ കാലാവധി കഴിയുന്നതിനു മുമ്പ് രണ്ടാമത്തെ ഡോസ് കുത്തിവയ്‌ക്കുന്നതിനുള്ള കാലാവധി കുറയ്ക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.രണ്ടാം ഘട്ട വാക്സിനേഷൻ വൈകുന്നത് മൂലം അവധിക്ക് വന്നവർക്കു തിരികെ പോകാൻ കഴിയാത്ത അവസ്ഥകൾ വന്നു ചേർന്നാൽ പരിഹൃതമാകാത്ത അവസ്ഥകൾ സംജാതമാകുമെന്നും കോവിഡിൻ്റെ ശക്തമായ വ്യാപനം ജനങ്ങളെ മുഴുവനും പരിഭ്രാന്തിയിലാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വിദേശ മലയാളികളൂടെ തിരികെ യുള്ള യാത്രയ്ക്ക് തടസം നേരിട്ടാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭാവി തകരുമെന്നു് മുഖ്യമന്ത്രിക്ക് ഇ-മെയിൽ വഴി അയച്ച കത്തിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദും വൈസ് ചെയർമാൻ കടയ്ക്കൽ രമേഷും ആവശ്യപ്പെട്ടു. അവധിയാർത്ഥം മടങ്ങിയെത്തിയ ഗൾഫ് മലയാളികളിൽ ബഹുഭൂരിപക്ഷവും 18-40 പ്രായപരിധിയിലുള്ളവരാണ്. ആദ്യ ഡോസ് ഉടനെയും രണ്ടാം ഘട്ടം 30 ദിവസം കഴിഞ്ഞാലുടനെയും നൽകാനുള്ള നടപടികൾ അടിയന്തിരമായും കൈകൊള്ളണമെന്നും കേന്ദ്ര സർക്കാരുമായി വേണ്ടിവന്നാൽ ഇക്കാര്യത്തിനു് സമ്മർദ്ദം ചെലുത്തണമെന്നു ഇരുവരും കത്തിൽ ആവശ്യപ്പെട്ടു.തിരുവനന്തപുരം16-5-2001വിശ്വസ്തതയോടെപ്രവാസിബന്ധു ഡോ: എസ്.അഹമ്മദ്