80-കളുടെ അവസാനം…
സാംസ്കാരിക പ്രവർത്തനം, മിമിക്രി യുവജന സംഘടനാ പ്രവർത്തനം എന്നിങ്ങനെ സജീവമായിരുന്ന ഒരു ചെറുപ്പക്കാരൻ…
ജീവിത വഴികളിൽ സർക്കാർ ജോലി എന്ന മിക്ക ചെറുപ്പക്കാരുടെയും സ്വപ്നം ….
കേരള പോലീസിൽ ട്രെയിനിങ്ങിനായി തിരിച്ച രണ്ട് ചെറുപ്പക്കാരിലൊരാളായി കഥാനായകൻ..
അധികനാളുകൾക്കുള്ളിൽ ബൂട്ടിട്ട് മുറിഞ്ഞ് കരുവാളിച്ച കാലുകളും, എന്ത് വന്നാലും ഇനിയീപ്പണിക്കില്ലായെന്ന നിലപാടുമായി വീണ്ടുമാ ചെറുപ്പക്കാരൻ….. ‘
കാലചക്രം വീണ്ടുമുരുണ്ടു…
ഓണവും’ വിഷവും, റംസാനും, തിരുവാതിരയും, ക്രിസ്തുമസ്സും…
മഞ്ഞും മഴയും വെയിലും മാറി മറിഞ്ഞു..
നാടും നഗരവും മാറി…
സമരവീഥികളിൽ ചുടുനിണമൊഴുകി…
ശിക്ഷ കാത്തു നിന്ന പ്രതികൾ ജിവപര്യന്തം പലത് പൂർത്തിയാക്കി…..
കാക്കിയുടെ കാർക്കശ്യം, സാധാരണക്കാരുടെ ആകുലതകൾ, ജനങ്ങളുടെ സമാധാന അന്തരീക്ഷം, നാടിൻ്റെ സംരക്ഷണം.
അങ്ങനെയങ്ങനെ,
പിരിമുറുക്കം സൃഷ്ടിക്കുന്ന ജോലി സാഹചര്യങ്ങൾ…
അച്ചടക്കത്തിൻ്റെ വാൾമുനകളിൽ വാക്കും മനസ്സും നിശബ്ദമാക്കപ്പെടുന്ന
തൊഴിലിടം…
ഇതൊക്കെയെങ്കിലും …
സഹൃദയത്വത്തിൻ്റെ ഉജ്വലത വാക്കിലും, മനസ്സിലും പ്രവർത്തിയിയിലുമുറപ്പിച്ച്
ഇപ്പോഴിതാ…
ദീർഘ കാല പോലീസ് ജീവിതത്തിൽ നിന്നും ആ ചെറുപ്പക്കാരൻ പടിയിറങ്ങുന്നു..
ആരംഭകാലത്തെ അതേ ചിന്തകളും, നിലപാടുകളും മനസ്സിലും പ്രവർത്തിയിലുമവശേഷിപ്പിച്ച്…
കാക്കിക്കുള്ളിലെ കരുതലിൽ നിന്നും ഒരു പടിയിറക്കം…
ഔദ്യോഗികജീവിതത്തിൻ്റെ പകിട്ടും, പ്രൗഡിയുമൊന്നും ലവലേശം ഏൽക്കാത്ത…
അല്ലെങ്കിൽ അതിനുമപ്പുറം നാടിനൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ട സുഹൃത്ത്, ജേഷ്ട സഹോദരൻ…
കേരള പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ർ ആയി വിരമിക്കുന്ന
ഷാഹുൽ ഹമീദ്….
സ്നേഹാദരങ്ങൾ…
You might also like