സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്റെ ആദ്യഘട്ടം 3,50,000 ഡോസ് വാക്സിന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു
ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് ഇത്.ഇന്ന് ഉച്ചക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റി. ഇത് പിന്നീട് മറ്റ് ജില്ലകളിലേക്ക് നല്‍കും.18- 45 പ്രായമുളളവരില്‍ ഗുരുതരരോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന. 18- 45 പ്രായമുളളവരില്‍ നിലവില്‍ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റു രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുതല്‍ അപകടകരമാകാന്‍ സാദ്ധ്യതയുള്ളതിനാലാണിത്.