മെസ്സി ക്ലബ് വിടില്ലെന്നും ഉടന്‍ തന്നെ താരം ബാഴ്സലോണയില്‍ പുതിയ കരാര്‍ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാര്‍സയുടെ പുതിയ പ്രസിഡന്റ് ലപോര്‍ട ചുമതലയേറ്റതിനു ശേഷം നടത്തിയ ചര്‍ച്ചകളില്‍ മെസ്സി തൃപ്തനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.മെസി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാന്‍ ഉള്ളതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്ന് ലപോര്‍ട അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്ഗൊ മെസ്സിയുമായി ലപോര്‍ട ചര്‍ച്ച നടത്തി. ക്ലബ് വിടാന്‍ മെസി കഴിഞ്ഞ സീസണില്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ബാര്‍തൊമയു ക്ലബ് വിട്ടതോടെ ടീമുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. മെസ്സി ഓഫര്‍ ചെയ്ത മൂന്ന് വര്‍ഷത്തെ കരാര്‍ താരം അംഗീകരിക്കാനാണ് സാധ്യത. ഏപ്രില്‍ ആദ്യ വാരം തന്നെ മെസ്സി കരാര്‍ ഒപ്പുവെയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബാഴ്സലോണയുമായി മെസ്സിയുടെ കരാര്‍ ഈ ജൂണോടെ അവസാനിക്കും.