സ്പാനിഷ് ലീഗില്‍ കിരീടം പോരാട്ടത്തിലെ നിര്‍ണ്ണായകമായ മല്‍സരത്തിലാണ് ഇരുവരും കൊമ്ബുകോര്‍ക്കുന്നത്. ലീഗില്‍ 76 പോയിന്റുമായി സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമത് നില്‍ക്കുമ്ബോള്‍ 74 പോയിന്റുമായി ബാഴ്‌സ ലോണ മൂന്നാമത് നില്‍ക്കുന്നു.ജയിച്ച് ഒന്നാമത് എത്താന്‍ തന്നെയാണ് ബാഴ്‌സയുടെ ലക്ഷ്യം. ലീഗില്‍ മികച്ച ഫോമിലാണ് ബാഴ്‌സ. സൂപ്പര്‍ താരം മെസ്സിയും വന്‍ ഫോമിലാണ്. നവംബറില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അത്‌ലറ്റിക്കോയ്ക്കായിരുന്നു ജയം. അന്ന് സുവാരസില്ലാതെയാണ് അത്‌ലറ്റിക്കോ ഇറങ്ങിയത്. മികച്ച പ്രകടനമാണ് സുവാരസ് ഈ സീസണില്‍ കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലാണ് സുവാരസ് ബാഴ്‌സയില്‍ നിന്നും അത്‌ലറ്റിക്കോയിലേക്ക് ചേക്കേറിയത്.