സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി; പണം വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ; Thushar

0

ന്യൂഡൽഹി: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരുന്ന പണം വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യും. ഇത് സംബന്ധിച്ച നിർദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അംഗീകാരം നൽകി. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പണം നേരിട്ട് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.രാജ്യത്തെ 11.8 കോടി വിദ്യാർത്ഥികൾക്ക് (118 ദശലക്ഷം) ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിനായി കേന്ദ്രസർക്കാർ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും. കേന്ദ്രസർക്കാരിന്റെ ഈ ഒറ്റത്തവണ പ്രത്യേക ക്ഷേമ നടപടി രാജ്യത്തെ 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസുകളിലെ 11.8 കോടി കുട്ടികൾക്ക് പ്രയോജനപ്പെടും.സർക്കാർ തീരുമാനം ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ ഉത്തേജനം നൽകും. തീരുമാനം കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ മഹാമാരി കാലത്ത് അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 80 കോടി ഗുണഭോക്താക്കൾക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പുറമെയാണ് സർക്കാർ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യവും നേരിട്ട് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.