ബുധനാഴ്ച വൈകുന്നേരമാണ് ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഒമാന്‍ വാര്‍ത്ത ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ പരസ്പര സഹകരണം മുന്നോട്ടുപോകാനും ഇരു രാജ്യങ്ങളുടെയും പൊതുതാല്പര്യങ്ങളില് സഹകരിക്കാനും ഇരുവരും തീരുമാനിച്ചു. സുല്‍ത്താന്‍ രാജാവ് ആരോഗ്യവും സന്തോഷവും ദീര്‍ഘായുസ്സും ആശംസിച്ചു. സുല്‍ത്താെന്റ മികച്ച നേതൃത്വത്തിന് കീഴില്‍ ഒമാന്‍ കൂടുതല്‍ ഐശ്വര്യവും വികസനവും അദ്ദേഹം നേര്‍ന്നു. രാജാവിെന്റ ദയാവായ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും സുല്‍ത്താന്‍ നന്ദിയറിയിക്കുകയും സൗദിക്ക് മികച്ച ഭാവി ആശംസിക്കുകയും ചെയ്തു.